അന്വേഷിക്കുന്ന അധവാ അന്വേഷിച്ചുകൊണ്ടെരിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ജീവിതത്തിൽ എന്തെങ്കിലും കണ്ടെത്തുവാൻ സാധിക്കുകയുള്ളു . എന്തെന്നാൽ ദൈവത്തി൯െറ സ്വന്ത രൂപത്തിൽ മനുഷ്യനെ ഉണ്ടാക്കിയപ്പോൾത്തന്നെ ദൈവം ആഗ്രഹിച്ച ഒരു കാര്യമാണ് ത൯െറ മക്കൾ ദൈവത്തെ അന്വേഷിക്കണം എന്നുള്ളത്. ദൈവമക്കൾ ദൈവത്തെ അന്വേഷിക്കേണ്ട കാര്യമുണ്ടോ ? അതൊ നമ്മൾ ദൈവമക്കൾ അല്ലേ അതുകൊണ്ട് നമ്മൾ ഇങ്ങനെ ചെയ്യണമോ ?
സങ്കീർത്തനം 14 : 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. ഇവിടെ ദൈവത്തെ അന്വേഷിക്കുന്ന ഒരുവന്, ഒരുപടി കൂടിയുളള ഒരു പേരാണ് ദൈവം നൽകുന്നത് അത് "ബുദ്ധിമാൻ" എന്നതാണ് . പലരും ദൈവത്തെ അന്വേഷിക്കാതിരിക്കുന്നതുകൊണ്ടാണ് അന്വേഷിക്കുന്നവരെ ദൈവം ബുദ്ധിമാൻ എന്ന് വിളിക്കുന്നത്. ഈ ലോകത്തിൽ നമുക്ക് മാതാപിതാക്കൾ ഉണ്ടല്ലോ. നാം അവരെ എത്രമാത്രം വിളിക്കുന്നുവോ അന്വേഷിക്കുന്നുവോ അത്രമാത്രം നമുക്കവരെ അടുത്ത് മനസിലാക്കാൻ സാധിക്കും. നമ്മൾ അവരെ വിളിക്കാതെയും അവരെ അന്വേഷിക്കാതെയും ഇരുന്നാൽ അവർക്ക് എന്തൊരു ദുഖമാണ് ഉണ്ടാവുക. ഈ ലോകത്തിലെ മാതാപിതാക്കൾ ഇങ്ങനെ ദുഖിക്കുന്നുവെങ്കിൽ ദൈവം തൻ്റെ മക്കൾ തന്നെ എത്രമാത്രം അന്വേഷിക്കേണ്ടിയത് എന്ന് ആഗ്രഹിക്കുന്നു . മത്തായി സുവിശേഷം 28 : 5 ൽ നാം വായിക്കുന്നു. ദൂതൻ സ്ത്രീകളോട് "ഭയപ്പെടേണ്ട ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്ന് ഞാൻ അറിയുന്നു, അവൻ ഇവിടെ ഇല്ലാ". ഈ ഒരു പശ്ചാത്തലം നമുക്ക് ഏല്ലാവർക്കും അറിയാവുന്നതാണ് യേശുക്രിസ്തുവിൻെറ ഉയിർപ്പിൻെറ ദിവസം ഇന്നത്തെ സ്ത്രീകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും അന്നത്തെ സ്ത്രീകൾക്കില്ലായിരുന്നു, എന്നിട്ടും പലരും കർത്താവ് ക്രൂശിക്കപ്പെട്ടതോർത്ത് വ്യാകുലപ്പെട്ടിരിക്കുമ്പോൾ മാത്രമല്ല അവർ ആ യാത്ര തിരിച്ചത് കല്ലറയില്ലേക്കാണ് അതും ഇരുട്ടുള്ളപ്പോളാണ് . ആരാണ് അവർ, മഗ്ദലക്കാരി മറിയയും മറ്റെ മറിയയും , കർത്താവിൻെറ ശിഷ്യന്മാർ, യേശുക്രിസ്തുവിലൂടെ രോഗാസൗഖൃ൦ വന്നവർ, അനുഗ്രഹം പ്രാപിച്ചവർ പലരും പേടിച്ചിരിക്കുമ്പോൾ അന്വഷിക്കാൻ ഇറങ്ങിത്തിരിച്ച ഇവർക്കാണ് കർത്താവിൻെറ മരണത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് ആദ്യം കണ്ടെത്താൻ സാധിച്ചത്.
മറ്റുള്ളവരേയും നമ്മുടെ പല സാഹചര്യത്തെയും നോക്കിയല്ല നാം ദൈവത്തെ അന്വേഷിക്കേണ്ടിയത്. മറിച്ച് പൂർണത്മാവോടെ നിരന്തരം നമ്മുടെ ദൈവത്തെ അന്വേഷിക്കണം. മത്തായി 7 : 7 "യാച്ചിപ്പീൻ എന്നാൽ നിങ്ങൾക് കിട്ടും, അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും ". ഇവിടെ അന്വേഷിക്കുക എന്നാൽ നമുക്ക് കണ്ടെത്താൻ സാധിക്കും എന്നാണ് . ഈ ലോകത്തിലെ ഒരു ഡ്രൈവിങ്ങ് ലൈസെൻസോ, പാസ്സ്പോർട്ടോ നഷ്ടപ്പെട്ടാൽ എത്രമാത്രം വിലകോടോത്തും അത് കണ്ടെത്താൻ ശ്രമിക്കും . എന്നപോലെ ആത്മികമായി നമ്മില്നിന്നും നഷ്ടപെട്ടുപോയത് നമുക്ക് കണ്ടെത്താൻ സാധിക്കും . നഷ്ടപ്പെട്ടത് കണ്ടെത്തുകയുമാത്രമല്ല പുതുതായ് നാം മറഞ്ഞിരിക്കുന്ന ദൈവീക മർമ്മങ്ങൾ കണ്ടെത്താൻ സാധിക്കും. സീസണൽ ആകാതെ സ്ഥിരതയോടെ നിരന്തരമായി ദൈവത്തെ അന്വേഷിക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ !
Comentarios