ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ !
ഇന്നത്തെ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർമയിലേക്ക് ദൈവം കാണിച്ചു തന്ന ഒരു ബൈബിൾ വചനം ആണ് ഉല്പത്തി 19: 29 “എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രഹാമിന് ഓർത്തു”
നാം ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരി COVID-19 ആണല്ലോ . ഈ ഭൂമിയിലെ ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലെയും വിഴുങ്ങി COVID-19 മുന്നേറുന്നു . ഈ സമയത്ത് നമ്മുടെ ശ്രദ്ധയിലേക്ക് സങ്കീർത്തനങ്ങൾ 139:8-10 തിരുവചനങ്ങൾ ഓർക്കുന്നു. ദൈവത്തെ വിട്ടൊളിക്കുവാൻ നമുക്ക് സാധിക്കുകയില്ല. ഈ ഭൂമിയിൽ നമ്മുടെ ചിന്തയിൽ പല വിധമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്, ദൈവം ഇതൊന്നും കാണുന്നില്ലെന്ന് നാം കണക്കാക്കുന്നു. ഒന്നും പ്ലാൻ ചെയ്യാൻ കഴിയുന്നില്ല. എവിടെയും ഭീതി മാത്രം. എന്നാൽ ഒരു ദൈവപൈതലിന് പ്രത്യാശ ദൈവം ആയതിനാൽ സകലതും നന്മയ്ക്കായി കൂടി വ്യാപാരിക്കുന്നു, എന്ന ദൈവവചനം പ്രത്യാശക്കു ഉറപ്പു നൽകുന്നു.
ഉല്പത്തി 18ാം അധ്യായത്തിൽ, ദൈവത്തോട് നീതിക്കായി നിലവിളിക്കുന്ന അബ്രഹാമിനെ കാണാം, അവസാനം 10 നീതിമാന്മാർ അവിടെ കണ്ടാൽ ദേശം നശിപ്പിക്കുമോ ? എന്ന നിഷ്കളങ്കമായ ചോദ്യം ദൈവം അംഗീകരിക്കുന്നു. തമ്പുരാന്റെ പദ്ധതിയിൽ നശീകരണം ഉണ്ട്, എങ്കിലും അബ്രഹാമിനെ ഓർത്ത് ലോത്തിനെ വിടുവിക്കാൻ ദൈവത്തിനു മനസായി. അബ്രഹാമിനെ പോലെ പ്രാർത്ഥിക്കുന്ന വ്യക്തികൾ ഉണ്ടങ്കിൽ ദൈവം അവരേയും, അവർ പ്രാർത്ഥിക്കുന്ന വിഷയത്തിനും ഉത്തരും നൽകുന്നു. ഈ കാലഘട്ടത്തിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും, എന്ന ചോദ്യത്തിന് അബ്രഹാമിനെ പോലെ ദേശത്തിനായി ഇടുവിൽ നിന്ന് പ്രാർത്ഥിക്കാം. ദൈവം സമയത്ത് മറുപടി തരും എന്ന പൂർണ്ണ നിശ്ചയം നമ്മെ വീണ്ടും പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു.
ഈ സമയത്ത് സഭ എന്ത് ചെയ്യണം
യെശയ്യാവ് 62-ൽ പറഞ്ഞത് പോലെ, ദൈവത്തിനു സ്വസ്ഥത കൊടുക്കാതെ ഓർമ്മിപ്പിച്ചു പ്രാർത്ഥിക്കുന്ന വ്യക്തികൾ ദൈവ സഭയിൽ ഉണ്ടാകട്ടെ. ശ്രദ്ധയോടെ പ്രാർത്ഥിക്കുന്ന ജോലിയാണ് ദൈവ സഭയുടേത് . പ്രാർത്ഥന വീരന്മാർ ഉണ്ടാകട്ടെ .ആരും രക്ഷയുടെ അനുഭവത്തിൽ വരാതെ, മരിച്ചു പോകരുതെന്നും ദൈവം അവരെ സന്ദർശിക്കേണ്ടതിനും വേണ്ടി പ്രാർത്ഥിക്കാം. ഈ മാസങ്ങളിൽ ഏറ്റവും കൂടുതൽ പേര് ധ്യാനിച്ച് സങ്കീർത്തനം ആണ് 91. അനേകർ ഈ സങ്കീർത്തനം ധ്യാനിച്ചു രോഗത്തിൽ നിന്നും വിടുതൽ പ്രാപിച്ചു. നമുക്ക് ഈ ദിവസങ്ങളിൽ ദൈവത്തോട് ദൈവിക കവലിനായിട്ടും, കരുതലിനായിട്ടും പ്രാർത്ഥിക്കാം അബ്രഹാമിനെ ഓർത്തതുപോലെ ദൈവം നമ്മളെയും ഓർക്കട്ടെ, ആമേൻ .
Kommentare